ദുബൈ: ദുബൈ മഞ്ചേശ്വരം മണ്ഡലം കെ എം സി സി കമ്മിറ്റിക്ക് കീഴിൽ നിർമ്മിച്ച് നൽകുന്ന നാലാമത് ബൈത്തുറഹ്മ പുത്തിഗെ പാടലടുക്കയിൽ ആഗസ്റ്റ് 22 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കുടുംബത്തിന് കൈമാറും. കുമ്പോൽ സയ്യിദ് ഷമീം തങ്ങൾ പ്രാർത്ഥന നടത്തും . എ കെ എം അഷ്റഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും ചടങ്ങിൽ മുസ്ലിം ലീഗ് ,യൂത്ത് ലീഗ് കെഎംസിസി ജില്ലാ മണ്ഡലം നേതാക്കൾ സംബന്ധിക്കും .ഇതുമായി ബന്ധപ്പെട്ട കെഎം സി സി ഓൺലൈൻ യോഗത്തിൽ മഹ്മൂദ് ഹാജി പൈവളികെ പ്രാർത്ഥന നടത്തി അയ്യൂബ് ഉറുമിയുടെ അധ്യക്ഷതയിൽ അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു ഡോക്ടർ ഇസ്മയിൽ സ്വാഗതം പറഞ്ഞു അഷ്റഫ് പാവൂർ അലിസാഗ് മൻസൂർ മർത്യ സുബൈർ കൂബനൂർ അഷ്റഫ് ബായാർ സലാം പാടൽ സൈഫുദ്ദീൻ മൊഗ്രാൽ മുനീർ ബെരികെ യൂസുഫ് ഷെണി ആസിഫ് ഹോസംഘഡി അമാൻ തലക്കള പ്രസംഗിച്ചു ഇബ്രാഹിം ബെരികെ നന്ദി പറഞ്ഞു.