ഡോക്ടേഴ്സ് ദിനത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് രോഗികൾക്ക് അനുഗ്രഹമായി

Latest പ്രാദേശികം

മൊഗ്രാൽ: ആതുരസേവനരംഗത്ത് ഇശൽ ഗ്രാമത്തിന് പുത്തൻ പ്രതീക്ഷകൾ പകർന്ന് മുന്നേറുന്ന മെഡ്-വൺ ഡോക്ടേഴ്‌സ് ക്ലിനിക്കിന്റെയും കാസർഗോഡ് കിംസ് സൺറൈസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഡോക്ടേഴ്‌സ് ദിനത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് രോഗികൾക്ക് അനുഗ്രഹമായി. നൂറോളം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു. വിദഗ്ധ ഡോക്ടർമാരായ പ്രസാദ് മേനോൻ, മാത്യു എബ്രഹാം, മറിയം നംഷീന, സെബ നൂറുദ്ദീൻ എന്നിവർ രോഗികളെ പരിശോധിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് 2 മണിക്ക് അവസാനിച്ചു. മൊഗ്രാൽ നാഷണൽ ഹൈവെക്ക് സമീപമുള്ള ഏറോസൊഫ്റ്റ് കോംപ്ലക്സിൽ നടന്ന ക്യാമ്പ് കുമ്പള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് യു.പി. താഹിറ യൂസുഫ് ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. കിംസ് സൺറൈസ് ഹോസ്പിറ്റൽ മാനേജിങ് പാർട്ണർ ഡോ: പ്രസാദ്മേനോൻ മുഖ്യാതിഥിയായിരുന്നു. കോവിഡ്: ആരോഗ്യ രംഗം നേരിടുന്ന പ്രധിസന്ധി എന്ന വിഷയത്തിൽ ഹെൽത്ത്‌ സൂപ്പർ വൈസർ ബി.അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം സി.എം.മുഹമ്മദ്‌, ടി.എം ശുഹൈബ്, മാഹിൻ മാസ്റ്റർ, ടി.കെ ജാഫർ, എം.എം റഹ്മാൻ, ഹമീദ് സ്പിക്, ടി.കെ.അൻവർ, മുഹമ്മദ്‌ അബ്‌കോ, റിയാസ് മൊഗ്രാൽ,, ബി.എൻ.മുഹമ്മദലി, കെ.സി.സലീം, കിംസ് സൺറൈസ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് ജിനു ആലപ്പാട്ട്, ടി.എ.കുഞ്ഞഹമ്മദ് പ്രസംഗിച്ചു.മെഡ്-വൺ പ്രൊപ്രൈറ്റർ കെ.കെ അഷ്‌റഫ്‌ സ്വാഗതവും കൃഷ്ണൻ നന്ദിയും പറഞ്ഞു.
ക്യാമ്പിനോടനുബന്ധിച്ച് ലാബിൽ എല്ലാ ടെസ്റ്റുകൾക്കും 50% ഇളവും മരുന്നുകൾക്ക് 10% ഇളവും നൽകി.

Leave a Reply

Your email address will not be published. Required fields are marked *