കാഞ്ഞങ്ങാട്: മകനെയുംകൂട്ടി യുവതി ഭർതൃ പിതാവിനോടൊപ്പം ഒളിച്ചോടി. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് പള്ളി കൊച്ചിയിലാണ് സംഭവം. പന്നിഫാം ഉടമയായ വിൻസനും (61) മകന്റെ ഭാര്യ റാണിയുമാണ്(33) മകനെയും കൂട്ടി ഒളിച്ചോടിയത്.
അടുത്തിടെ സ്വന്തം വീട്ടിലേക്കന്ന് പറഞ്ഞ് ഭർതൃവീട്ടിൽ നിന്ന് ഇറങ്ങിയ റാണി തിരിച്ചു വരാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കാര്യം മനസ്സിലായത്. അന്വേഷണത്തിനിടെ വിൻസനയും കാണാതായിരുന്നു.
ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണ്. പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.