കാസർകോട് :തളങ്കര ബാങ്കോട് നിന്നും ചൊവ്വാഴ്ച വൈകുന്നേരം മുതൽ കാണാതായ ഗർഭിണിയായ യുവതിയെ മാലിക്ക് ദീനാർ പള്ളി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഫമിദ എന്ന എട്ട് മാസം ഗർഭിണിയായ യുവതിയെയാണ് ഇന്ന് രാവിലെ പള്ളിക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാസർകോട് വനിതാ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു,
ഇവർ കുറച്ചു കാലമായി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പറയുന്നു.