കോഴിക്കോട്: സമൂഹ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗം തന്റെ ഫേസ്ബുക്കല്‍ പങ്കുവെച്ച വീഡിയോയാണ് ഈ മണിക്കൂറുകളില്‍ സമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഭിന്നശേഷിക്കാരനായ തന്റെ ആരാധകനോട് മമ്മൂട്ടി സംസാരിക്കുന്ന വീഡിയോയാണ് സമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തത്.
‘ഇന്ന് നമ്മളുടെ അശ്വിന് പെരുന്നാള്‍ രാവായിരുന്നു ട്ടോ, ഓന്റെ ആഗ്രഹം അറിഞ്ഞ് മമ്മൂക്ക വീഡിയോ കോളില്‍ വിളിച്ചു, കുറെ സമയം സംസാരിച്ചു’ എന്ന അടിക്കുറിപ്പിലായിരുന്നു നര്‍ഗീസ് ബീഗം വീഡിയോ പങ്കുവെച്ചത്.
അശ്വിന്റെ വീട്ടിലേക്ക് വീഡിയോ കോള്‍ വിളിച്ച് തന്റെ വലിയ ആരാധകനായ അശ്വിനോട് മമ്മൂട്ടി വിശേഷങ്ങള്‍ ചോദിക്കുന്നതും, ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നതും നര്‍ഗീസ് ബീഗം പങ്കുവെക്കുന്ന വീഡിയോയില്‍ കാണാം. താടിയും മുടിയും നീട്ടിയ ലുക്കിലാണ് മമ്മൂട്ടി വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടത്.
അവന്റെ ജീവിതത്തിലെ വലിയ സന്തോഷങ്ങളിലൊന്നാണ് ഈ നിമിഷമെന്നും അശ്വിന്റെ വീട്ടുകാരും നര്‍ഗീസ് ബീഗവും
മമ്മൂട്ടിയോട് പറഞ്ഞു. മമ്മൂക്കയോട് അശ്വിനെക്കുറിച്ച് പറഞ്ഞത് തന്റെ സുഹൃത്ത് സ്മിതയാണെന്നും നര്‍ഗീസ് ബീഗം വീഡിയോയുടെ ഒപ്പം പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു