ജാതകം ചേര്‍ന്നില്ല, വിവാഹം മുടങ്ങി; കാസർകോട്ട് യുവതി ജീവനൊടുക്കി

Latest കേരളം പ്രാദേശികം

കാസര്‍കോട്: ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച് മരിച്ചത്. മല്ലിക കുമ്പള സ്വദേശിയുമായി പ്രണയത്തിലായിരുന്നു. യുവാവിന് ചൊവ്വാ ദോഷമുള്ളത് കൊണ്ട് ഇവരുടെ വിവാഹം മുടങ്ങി. തുടര്‍ന്നാണ് മല്ലിക വിഷം കഴിച്ചത്.

ഇതേത്തുടര്‍ന്ന് ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മല്ലിക. യുവതിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം ഒന്നിനാണ് ഗുരുതരാവസ്ഥയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *