ഡോക്ടർ എന്നു പരിചയപ്പെടുത്തി സ്ത്രീകളെ വിളിച്ച് ശല്യപ്പെടുത്തൽ, ആശുപത്രി അധികൃതർ വിദ്യാനഗർ പൊലീസിൽ പരാതി നൽകി

Latest ഇന്ത്യ കേരളം പ്രാദേശികം

കാസർകോട്​: ഇ.കെ. നായനാർ സ്മാരക സഹകരണ ആശുപത്രിയിലെ ഡോക്ടർ എന്നു പരിചയപ്പെടുത്തി സ്ത്രീകളെയും മറ്റുള്ളവരെയും വിളിച്ച് അശ്ലീലമായി സംസാരിക്കുന്ന സംഭവത്തിൽ ആശുപത്രി മാനേജ്​മെന്‍റ്​​ വിദ്യാനഗർ പൊലീസിൽ പരാതി നൽകി.

സർക്കാറി​ൻെറ കൗൺസലിങ്​ പദ്ധതിയെക്കുറിച്ച് അറിയിക്കാനാണ് വിളിച്ചതെന്ന് പറഞ്ഞാണ് സംഭാഷണം തുടങ്ങുന്നത്.

നാലോളം മൊബൈൽ നമ്പറുകളിൽനിന്നാണ് ഫോൺവിളി.

ഇതിന് ആശുപത്രിയുമായി ബന്ധമില്ല. ഇത്തരം ഫോൺവിളികളിൽ ആളുകൾ വഞ്ചിതരാകരുതെന്നും അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *