ബന്തടുക്ക : കഴിഞ്ഞ ഓഗസ്റ്റ് 22 ന് രാവിലെയാണ് ബന്തടുക്ക ടൗൺ പള്ളിയിലെ ഇമാമും മൊഗ്രാൽ സ്വദേശിയുമായ സിനാൻ അൽ അസ്ഹരിയുടെ ബുള്ളറ്റ് ബന്തടുക്കയുലെ പള്ളി മുറ്റത്ത് കത്തിനശിച്ച നിലയിൽ കാണപ്പെട്ടത്. എം. എൽ. എ സി. എച്ച് കുഞ്ഞമ്പു, എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ അടക്കമുള്ള പല രാഷ്ട്രിയ നേതാക്കളും സ്ഥലം സന്ദർശിക്കുകയും ബന്തടുക്ക പോലെയുള്ള ഒരു സ്ഥലത്ത് ഇത്തരത്തിലുള്ള സംഭവം ഇതാദ്യമാണെന്നും സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവ ദിവസം തന്നെ ഡോഗ് സ്‌ക്വാഡും കോഴിക്കോട് നിന്നും ഫോറെൻസിക് വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താതെ കിടക്കുകയാണ്. തുടരന്വേഷണത്തെ കുറിച്ച് അറിയാൻ വേണ്ടി ബേഡകം പോലീസുമായി ബന്ധപ്പെട്ടപ്പോൾ ഫോറൻസിക് റിപ്പോർട്ട് ലഭ്യമായിട്ടില്ല, അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്ന തരത്തിലുള്ള ന്യായങ്ങൾ നിരത്തി ഒഴിഞ്ഞു മാറി കൊണ്ടിരിക്കുകയാണ്.- പരാതിക്കാർ പറയുന്നു. ഇനിയും ഇത്തരത്തിലുള്ള നിസ്സംഗതമായ നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെങ്കിൽ മേലധികാരികൾക്കും മുഖ്യമന്ത്രിക്കും നേരിട്ട് പരാതി നൽകാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.അതേസമയം പരാതിക്കാരന് പോലീസ് വിട്ട് നൽകിയ ബുള്ളറ്റ് ഇപ്പോൾ ഗാരേജിലാണ് .വണ്ടി സ്വയം തീപിടിച്ച് കത്തിയതല്ല എന്ന നിഗമനത്തിലാണ് മെക്കാനിക്കും എത്തിയിരിക്കുന്നത്