ചീറിപ്പാഞ്ഞെത്തി ഇന്നോവ ബൈക്ക് യാത്രികരെ ഇടിച്ചിട്ടു, യുവതി തെറിച്ച് മുകളിലേക്ക്; ഭര്‍ത്താവ് തല്‍ക്ഷണം മരിച്ചു(വീഡിയോ കാണാം )

Latest

മലപ്പുറം: മലപ്പുറം കുറ്റിപ്പുറം മഞ്ചാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അമിത വേഗത്തിൽ എത്തിയ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച പുത്തനത്താണി സ്വദേശി അബ്ദുൽ ഖാദർ തൽക്ഷണം മരിച്ചു. ഇദ്ദേഹത്തിന്‍റെ ഭാര്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകീട്ടായിരുന്നു അപകടം നടന്നത്. കുറ്റിപ്പുറത്ത് നിന്നും തിരൂരിലേക്ക് പോകുന്ന വഴിയിൽ മഞ്ചാടിയിലാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരെ ഇന്നോവ കാര്‍ ഇടിച്ച് തെറിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരി മുകളിലേക്ക് തെറിച്ച് പോകുന്നതും സിസിടിവി ദൃശ്യത്തില്‍ കാരണം.

Leave a Reply

Your email address will not be published. Required fields are marked *