കേന്ദ്ര സംസ്ഥന സർക്കാറുകൾക്ക് എതിരെ കോയിപാടി യൂത്ത് ലീഗ് ശാഖ നിൽപ്പ് സമരം സങ്കടിപിച്ചു

Latest പ്രാദേശികം

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്തിൽ നാളെ(16-7-21) മുതൽ കോവിഡ് വാക്സിനേഷൻ വാർഡുകളിൽ വെച്ച് നൽകാൻ ഗ്രാമ പഞ്ചായത്ത് തല യോഗം തീരുമാനിച്ചു.

ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലെ തിരഞ്ഞെടുത്ത സ്കൂളുകളിലും,മറ്റു സൗകര്യങ്ങൾ ഉള്ള സ്ഥാപനങ്ങളിലുമാണ് വാക്സിൻ നൽകുന്നത്.

കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം,പി.എച്ച് സി ആരിക്കാടി എന്നിവിടങ്ങളിലെ മെഡിക്കൽ ടീമാണ് വാക്സിൻ നൽകുന്നത്.
ഒരു ദിവസം പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ കുത്തിവെയ്പ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പഞ്ചായത്ത് മെമ്പർ അദ്ധ്യക്ഷനായ വാർഡ് ജാഗ്രതാ സമിതി നടത്തും.

അതാത് വാർഡിലെ രണ്ടാം ഡോസ് എടുക്കാൻ സമയം ആയവർ,60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, അതിഥിതൊഴിലാളികൾ,പ്രവാസികൾ,പരീക്ഷ എഴുതാൻ തയ്യാറായി നിൽക്കുന്ന വിദ്യാർഥികൾ,മാരകരോഗങ്ങൾ ബാധിച്ചവർ,എന്നിവർക്ക് മുൻഗണന നൽകും.

രാവിലെ 9.30 മുതൽ ഒരു മണി വരെയാണ് സമയം.

Leave a Reply

Your email address will not be published. Required fields are marked *