മുസ്ലിംലീഗ് കുമ്പള മേഖല കമ്മറ്റി യോഗം. കുമ്പള മുസ്ലിം ലീഗ് ഓഫീസിൽ ചേരുകയും കുമ്പളയുടെ വികസനവുമായി ബന്ധപ്പെട്ട് അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ചചെയ്യുകയും അതിൽ പ്രധാനമായി RTO ഓഫീസ് എത്രയും വേഗം കുമ്പളയിൽ സ്ഥാപിക്കാനും. KSTP റോഡ് വികസനപദ്ധതിയിൽ കുമ്പള ടൗൺ വികസനം ഉൾപെടുത്താനും. കുമ്പള CHC ആശുപത്രിയുടെ പുതിയ കെട്ടിടം പണിയുമ്പോൾ അതിൽ കിടത്തിചികിത്സക്കുള്ള സൗകര്യം ഉൾപ്പെടുത്താനും. IHRD കോളേജ് കെട്ടിടത്തിന്റെ ഉത്ഘാടനം അടിയന്തിരമായും നടത്തണമെന്നും ആവശ്യപ്പെട്ടു. ചർച്ചയിൽ ഇബ്രാഹിം ബത്തേരി, KM അബ്ബാസ്, മുഹമ്മദലി മാവിനകട്ട, അബ്ദുൽ റാഹിമൻ ഉദയ, മമ്മുഞ്ഞി ബത്തേരി,അബ്ബാസ്, ബഷീർ കുമ്പള, അഹ്മദ് അമീൻ, എന്നിവർ സംബന്ധിച്ചു