മൊഗ്രാൽ കവികളുടെ കണ്ണികൾ അറ്റു പോകാതെ സൂക്ഷിക്കണം : എം സി ഖമറുദ്ദീൻ

Latest കേരളം

മൊഗ്രാൽ: മാപ്പിള കലകൾക്ക് ഏറെ വളക്കൂറുള്ള മൊഗ്രാലിൽ മാപ്പിള കവികളുടെ കണ്ണികൾ അറ്റു പോകാതെ സൂക്ഷിക്കാൻ പ്രത്യേക പരിശീലന കേന്ദ്രം ആരംഭിക്കാൻ മാപ്പിള കലാ കൂട്ടായ്മകൾ വളർന്നു വരണമെന്ന് ഗായകനും പാട്ടെഴുത്തുകാരനുമായ മുൻ എംഎൽഎ എം.സി ഖമറുദ്ദീൻ ആവശ്യപ്പെട്ടു.

എഴുത്ത് കൊണ്ടും പാട്ട് കൊണ്ടും സമ്പന്നമായ ഇശൽ ഗ്രാമമായ മൊഗ്രാലിൻ്റെ ഇശൽ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ ഗാനസദസ്സുകൾ ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്ററിൻ്റെ തുടക്കം കുറിച്ച് സംഘടിപ്പിച്ച “പിരിസപ്പാട്ട്” പരിപാടി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൊഗ്രാൽ ടി.എം കുഞ്ഞി സൺസ് കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് നാസർ മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു.. ജനറൽ സെക്രട്ടറിസെഡ് എ മൊഗ്രാൽ സ്വാഗതം പറഞ്ഞു . ഗായകൻ അസീസ് തായിനേരി,കെ.എം.കെ.എ സംസ്ഥാന ചീഫ് കോ ഓർഡിനേറ്റർ മുഹമ്മദ് അലി മാസ്റ്റർ തൃക്കരിപ്പൂർ,,സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാർ, ജില്ലാ സെക്രട്ടറി കബീർ ചെർക്കളം, ജില്ലാ വൈസ് പ്രസിഡൻ്റ് എം മാഹിൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.

ചാപ്റ്റർ ഓർഗനൈസിങ് സെക്രട്ടറി എ കെ ആരിഫ് നന്ദി പറഞ്ഞു. എം എ. നജീബ്,ബഷീർ അഹമദ് സിദ്ദിഖ്, മുഹമ്മദ് നിസാർ പെർവാഡ്, അബ്ദുല്ല കുഞ്ഞി ഹാജി ഖന്ന, ഡോ: ഇസ്മായിൽ, അബ്ദുല്ല താജ്, സുർത്തിമുല്ല അബ്ദുൽ റഹ്മാൻ, അബ്ദുല്ല കണ്ടത്തിൽ പുത്തിഗെ, കെ.എ അബ്ദുൽ റഹ്മാൻ, എം എ മൂസ, ടി എം നവാസ്, ഹമീദ് പെർവാഡ്, ഷക്കീൽ അബ്ദുല്ല, യു എം ഷഹീർ തുടങ്ങിയവർ സംബന്ധിച്ചു.

ചീഫ് കോ ഓർഡിനേറ്റർ ടി.എം ശുഹൈബ്, എ എം സിദ്ദിഖ് റഹ്മാൻ,അഷ്റഫ് പെർവാഡ്, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, മുഹമ്മദ് സ്മാർട് , മുഹമ്മദ് അബ്കോ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *