മിനിമം നിരക്ക് 12 രൂപയാക്കണം; അനിശ്ചിത കാല സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകള്‍

Latest ഇന്ത്യ കേരളം പ്രാദേശികം

യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിത കാല സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകള്‍.

ദിനംപ്രതി ഉണ്ടാവുന്ന ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തലത്തിലാണ് തീരുമാനം.

നവംബര്‍ 9 മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്ന് സ്വകാര്യ ബസ് ഓണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

സമരത്തെ കുറിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവിന് കമ്മിറ്റി കത്തു നല്‍കി.

ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ വിവിധ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

മിനിമം നിരക്ക് 12 രൂപയാക്കണം, കൊവിഡ് കാലം കഴിയുന്നതുവരെ വാഹന നികുതി ഒഴിവാക്കണം, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സ്വകാര്യ ബസ് ഓണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *