മൊഗ്രാൽ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലമായി മൊഗ്രാലിലെ കലാ- സാമൂഹ്യ-സാംസ്കാരിക വിദ്യാഭ്യാസ -ജീവകാരുണ്യ മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മൊഗ്രാൽ ദേശീയവേദിയുടെ പ്രവർത്തന ഫണ്ട് സമാഹരണത്തിന് തുടക്കമായി.
നാടിന്റെ സർവ്വ മേഖലകളിലും ഇടപെട്ട് വിനിയോഗിക്കുന്നതിനാണ് ഒരു വർഷത്തേക്കുള്ള പ്രവർത്തന ഫണ്ട് കണ്ടെത്തുന്നത്.2022 ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 28 വരെയാണ് പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നത്.
ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ദേശീയവേദി ഗൾഫ് കമ്മിറ്റി മുൻ ചെയർമാൻ എം എ ഹമീദ് സ്പിക് ആദ്യതുക ട്രഷറർ കെ പി മുഹമ്മദ് സ്മാർട്ടിന് കൈമാറി ഫണ്ട് സമാഹരണ പരിപാടിക്ക് തുടക്കം കുറിച്ചു.
തുടർന്ന് ഇഖ്ബാൽ പള്ളം, അബൂബക്കർ ലാൻഡ്മാർക്ക്, അബ്ദുള്ള ഹിൽടോപ്, എംജി എ റഹ്മാൻ എന്നിവർ ഫണ്ട് സമാഹരണത്തിൽ പങ്കാളികളായി.ചടങ്ങിൽ പ്രസിഡന്റ് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ ജാഫർ സ്വാഗതം പറഞ്ഞു.
എം എ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല, സി എം ഹംസ, എം.എം റഹ്മാൻ, റിയാസ് കരീം, ടി.കെ അൻവർ, എം.എ മൂസ,മുഹമ്മദ് അബ്‌കോ, അഷ്‌റഫ് പെർവാഡ്, എം.വിജയകുമാർ, അഷ്‌റഫ് സാഹിബ്, അബ്ദുല്ലകുഞ്ഞി നട്പ്പളം,ഇബ്രാഹിം ഖലീൽ, മുഹമ്മദ് മൊഗ്രാൽ എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് സ്മാർട്ട് നന്ദി പറഞ്ഞു.