നെല്ലിക്കട്ട: ലയൺസ് ക്ലബ്ബ് ഓഫ് മുള്ളേരിയ നെല്ലിക്കട്ട ഫസ്റ്റ് കെയർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ നെല്ലിക്കട്ടയിൽ പ്രമേഹ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
ഡയബറ്റിക് ചുമതലയുള്ള അഡീ. ക്യാബിനറ്റ് സെക്രട്ടറി അഡ്വ. കെ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
ഡോ.എം എ അബൂബക്കർ മുഖ്യാതിഥി ആയിരുന്നു.
ക്ലബ്ബ് പ്രസിഡണ്ട് വിനോദ്‌കുമാർ മേലത്ത് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ ഇബ്രാഹിം നെല്ലിക്കട്ട, ക്ലബ്ബ്
സെക്രട്ടറി കെ രാജലക്ഷ്മി ടീച്ചർ, മുൻ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം, കെ പി ബലരാമൻ നായർ, പി ശേഖരൻ നായർ, എം മോഹനൻ, ഡോ. ദീപാലക്ഷ്മി, ശാരദ ശ്രീധരൻ, പ്രജിത വിനോദ്, ഷഫീറ ഷിറിൻ, ലിയോ അർജുൻ മേലത്ത്, എന്നിവർ സംബന്ധിച്ചു.