കാസർകോട്: മുള്ളേരിയ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാസർകോട് ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ട് നിൽപ്പുകാർക്കും ഉച്ചഭക്ഷണം നൽകി.
ലയൺസ് ഇന്റർ നാഷണലിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായ ഹംഗർ റിലീഫിന്റെ ഭാഗമായിട്ടാണ് ഇതു സംഘടിപ്പിച്ചത്.
ലയൺസ് ഡിസ്ട്രിക്ട് ഗവർണർ യോഹന്നാൻ മറ്റത്തിൽ ഉദ്‌ഘാടനം ചെയ്തു.
സേവന രംഗത്തു മുള്ളേരിയ ലയൺസ് ക്ലബ്ബ് നടത്തി വരുന്ന പ്രവർത്തനങ്ങൾ ഏറെ സ്തുത്യർഹമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്ലബ്ബ് പ്രസിഡണ്ട് വിനോദ് കുമാർ മേലത്ത് അധ്യക്ഷത വഹിച്ചു. അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി അഡ്വ. കെ വിനോദ് കുമാർ, സോണൽ ചെയർ പേഴ്‌സൺ സുകുമാരൻ, ക്ലബ്ബ്
സെക്രട്ടറി കെ രാജലക്ഷ്മി ടീച്ചർ, ഭാരവാഹികളായ മോഹനൻ മേലത്ത്, ശേഖരൻ നായർ, ഇ വേണുഗോപാലൻ, കൃഷ്ണൻ കോളിക്കാൽ, മോഹനൻ കരിച്ചേരി, പ്രജിത വിനോദ്, നവ്യ മോഹൻ എന്നിവർ നേതൃത്വം നൽകി.
