മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് രോഗികൾക്ക് ഭക്ഷണം നൽകി.

Latest ഇന്ത്യ കേരളം പ്രാദേശികം

കാസർകോട്:
ലയൺസ്‌ ഇന്റർനാഷണൽ പ്രസിഡണ്ട് ഡഗ്ലസ് അലക്സാണ്ടറുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഡിസ്ട്രിക്ട് 318 E ലെ വിവിധ ലയൺസ്‌ ക്ലബ്ബുകൾ നടത്തിവരുന്ന ‘അന്നം അമൃതം’ പരിപാടി യുടെ ഭാഗമായി മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് കാസർകോട് ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം നൽകി.
ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത് , സെക്രട്ടറി കെ രാജലക്ഷ്മി, ഫസ്റ്റ് വൈസ് പ്രസിഡണ്ട് കെ ജെ വിനോ, കൃഷ്ണൻ കോളിക്കാൽ, ചന്ദ്രകല ഉദയ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *