മൊഗ്രാൽ: മൊഗ്രാൽ മുതൽ കാശ്മീർ വരെ വരെ ഇരുചക്രവാഹനത്തിൽ സ്വപ്നയാത്ര നടത്തി നാടിന്റെ അഭിമാനമായി മാറിയ യുവാക്കൾക്ക് മുസ്ലിംലീഗ് മൊഗ്രാൽ കമ്മിറ്റി ഉജ്ജ്വല സ്വീകരണം നൽകി. മൊഗ്രാലിൽ നിന്നും കാശ്മീർ വരെ ഇരുചക്രവാഹനത്തിൽ 16 സംസ്ഥാനങ്ങൾ താണ്ടി 8500 കിലോമീറ്റർ സഞ്ചരിച്ച് തിരിച്ചെത്തിയ മൊഗ്രാലിലെ ജാബിർ വി പി, സയ്യദ് ഇസ്മായിൽ ജൂസൈർ, മൊയ്യദ്ദീൻ മിസിയാൻ, അനസി അബൂബക്കർ എന്നിവരെയാണ് ഷാൾ അണിയിച്ച് ഉപഹാരം നൽകി അനുമോദിച്ചത്. സ്വീകരണ യോഗത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ടി എം ശുഹൈബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സയ്യദ് ഹാദി തങ്ങൾ ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, സെഡ് എ മൊഗ്രാൽ, മജീദ് റെഡ്ബുൾ, എം ജി എ റഹ്മാൻ, റഊഫ് ബാഗ്ദാദ്, എച്ച് എം കരീം, തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് സെക്രട്ടറി ടി കെ ജാഫർ സ്വാഗതവും, ട്രഷറർ മുഹമ്മദ് എം എ നന്ദിയും പറഞ്ഞു.
യൂനുസ് കെ കെ, സി എച്ച് കാദർ, ഇർഫാൻ യു എം, ജംഷീർ ഇബ്രാഹിം, അബ്ദുൽ റഹ്മാൻ റാസിക്ക്, ജാബിറലി, ശുഹൈദ്, അസീസ്, സഹീർ യു എം, ഷബീർ, ഹാരിസ് കെ ടി, കരീം ബി വി, ശബീർ എം എ, നൂഹ് കെ കെ, മുഹമ്മദ് അഫ്രാസ്, അബ്ദുല്ല, ഖാലിദ്, അഫ്രീദ്, ഇക്ബാൽ എം എ, മൊയ്‌ദീൻ മിഖ്ദാദ്, ജബ്ബാർ, അബ്ദുൽ ഹമീദ് കെ കെ, അബ്ദു, സിദ്ദിക്ക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
