ഇന്ധന നികുതി കൊള്ളയ്കെതിരെ മുസ്ലിം ലീഗ് കുമ്പളയിൽ പ്രിതിഷേധ സംഗമം നടത്തി

Latest ഇന്ത്യ കേരളം പ്രാദേശികം

കുമ്പള: ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി പെട്രോളിയം ഉൽപന്നങ്ങളുടെ എക്സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചിട്ടും നികുതി കുറയ്ക്കാൻ തയ്യാറാവത്ത കേരള സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പള ടൗണിൽ പ്രതിഷേധ സംഗമം നടത്തി മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ് ഉത്ഘാടനം ചെയ്തു.

ഇബ്രാഹിം ഹാജി ബത്തേരി അധ്യക്ഷത വഹിച്ചു.

സയ്യിദ് ഹാദി തങ്ങൾ സ്വാഗതം പറഞ്ഞു.

മണ്ഡലം സെക്രട്ടറി എ കെ ആരിഫ് മുഖ്യ പ്രഭാഷണം നടത്തി.

ടി എം ഷുഹൈബ്, യുസുഫ് ഉളുവാർ, കെ എം അബ്ബാസ്, Z. A മൊഗ്രാൽ, റഹ്മാൻ ആരിക്കാടി, മുഹമ്മദ് പേരാൽ, ജാഫർ മൊഗ്രാൽ,റെഡ് മൊയ്തു, ജംഷീർ മെഗ്രാൽ, എ മൊയ്തീൻ ഹാജി അബ്ദുല്ല കണ്ടക്ടർ, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *