രാജ്യവ്യാപകമായ പണിമുടക്കിനിടെ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് വേദിക്കായുള്ള നിർമാണം തകൃതി. നിരവധി തൊഴിലാളികൾ പണിമുടക്ക് ദിനത്തിലും ജോലി ചെയ്യുകയാണ്. ( strike not applicable for party congress construction )
നായനാർ അക്കാദമിയിലേയും, ടൗൺ സ്‌ക്വയറിലേയും വേദി നിർമാണമാണ് പുരോഗമിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള സ്വകാര്യ കമ്പനിക്കാണ് പന്തൽ നിർമാണത്തിനുള്ള കരാർ നൽകിയിരിക്കുന്നത്. നിർമാണ തൊഴിലാളികളിൽ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളാണ്.പണിമുടക്ക് ദിനത്തിൽ പലയിടങ്ങൡും വാഹനം തടയുന്നത് പോലുള്ള സമരപരിപാടികളിലേക്ക് കടക്കുന്നുണ്ട്.
വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുക, ടാക്‌സി വാഹനങ്ങൾ തടയുക എന്നിവയും നടക്കുന്നുണ്ട്. പണിമുടക്കിന് പിന്തുണ പ്രഖ്യാപിത്തുന്ന സംഘടന തന്നെ അവരുടെ പ്രധാനപ്പെട്ട സമ്മേളനത്തിന്റെ വേദി നിർമാണത്തിൽ പണിമുടക്കാത്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
ഏപ്രിൽ 6 മുതൽ 10 വരെയാണ് പാർട്ടി കോൺഗ്രസ്. പണിമുടക്കിന്റെ ഭാഗമായി പാർട്ടി പരിപാടികൾ മാറ്റിവച്ചിട്ടുണ്ടെങ്കിലും പാർട്ടി കോൺഗ്രസ് വേദി നിർമാണം പുരോഗമിക്കുകയാണ്.