കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ ബസിനു പിറകില്‍ അംബുലന്‍സ് ഇടിച്ച് ആംബുലന്‍സിലെ രോഗി മരണപ്പെട്ടു.
സീതാംഗോളി പര്‍മുദ സ്വദേശി സായിബാബ(54) യാണ് മരിച്ചത്. ഉപ്പളയില്‍ നിന്നും രോഗിയുമായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന സ്വകാര്യ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്.
ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താന്‍ കെ.എസ്.അര്‍.ടി.സി ബസ് വെട്ടിക്കുന്നതിനിടയില്‍ ആംബുലന്‍സ് പിറകിലിടിക്കുകയായിരുന്നു. ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു .
ഓടിക്കൂടിയ നാട്ടുകാരും, ചുമട്ടുതൊഴിലാളികളും യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് അപകടത്തില്‍ മറ്റു രണ്ടു പേര്‍ക്ക് നിന്നാര പരിക്കേറ്റു .
അല്‍പ്പനേരം ഗതാഗത തടസം നേരിട്ടു റോഡില്‍ പരന്ന ഓയില്‍ അഗ്‌നി രക്ഷാസേനയെത്തി കഴുകി.