ചെര്‍ളടുക്ക : മധൂര്‍-പട്ട്ള-കൊല്ലംങ്കാന-ചെര്‍ളടുക്ക റോഡിന്റെ ദുരിതങ്ങള്‍ക്ക് അടിയന്തിരയിടപെടല് വേണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചെര്‍ളടുക്ക യുണിറ്റ് മന്ത്രിക്ക് നിവേദനം അയച്ചു. ഈ റോഡിന്റെ മാന്യ മുതല്‍ ചെര്‍ളടുക്ക വരെയുള്ള ഭാഗം പൂര്‍ണമായും ടാറിംഗ് പൊട്ടിപൊളിഞ്ഞ് കാല്‍നടയാത്ര പോലും പറ്റാത്ത സ്ഥിതിയാണ്. ഇത് ചൂണ്ടിക്കാട്ടി വീതികൂട്ടി ആധുനിക രീതിയിലുള്ള റോഡിനായി ഡി.വൈ.എഫ്.ഐ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നല്‍കിയത്. വീതിയുള്ള റോഡ് വേണമെന്ന ജനങ്ങളുടെ വര്‍ഷങ്ങളുടെ ആവശ്യവും മുറവിളിയു മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനുള്ള ആദ്യ പ്രവര്‍ത്തനമെന്ന നിലയിലാണ് ഇ-മെയില്‍ വഴി നിവേദനം അയച്ചത്. തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് കൊണ്ട് യോഗ്യമായ റോഡ് ഉറപ്പ് വരുത്താന്‍ നേതൃത്വം നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
