ദുബൈ: എ.കെ ഹൗസിൽ നടന്ന നബിദിന പരിപാടി അക്ഷരാർഥത്തിൽ എ.കെ ഹൗസിന്റെ പ്രവാസ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതിച്ചേർക്കപ്പെടുന്ന മഹത്തായ പരിപാടിയായി.
ഒന്നാം തരം മൊഹബ്ബത്തിൻ വിരുന്ന് ഒരുക്കുകയായിരുന്നു റൂം അംഗങ്ങൾ.പ്രവാചക അനുരാഗം പെയ്തിറങ്ങുന്നതായിരുന്നു രാവ്. ഒളിഞ്ഞിരുപ്പുണ്ടായിരുന്ന സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാൻ ഉത കുന്നതായിരുന്നു മഹത്തായ വേദി. പ്രവാചക മഹബ്ബത്തിന്റെ മഹത്വം മനസ്സിലാക്കി പുണ്യത്തിന്റെ വില തിരിച്ചറിഞ്ഞു പ്രവാചക പ്രകീർത്തനത്തെ നെഞ്ചേറ്റുന്ന പ്രകടനം ആയിരുന്നു ഏവരും കാഴ്ചവെച്ചത്.
സകരിയ AK ഖിറാഅത്ത് നടത്തി.ഫസൽ റഹ്മാൻ UM സ്വാഗതം പറഞ്ഞു ഇബ്രാഹിം ഖലീൽ അധ്യക്ഷ ത വഹിച്ചു. ആസിഫ് അലി ശിഹാബ് ഉത്ഘാടനം ചെയ്തു. മുഹമ്മദ് അലി ശിഹാബ് UM മുഖ്യ പ്രഭാഷണം നടത്തി..
തബ്സീർ.സഈദ്.അബ്ബാസ്.ഹാഷിം. ഹംസ. ആഷിഖ് നൗഫൽ. ഉമർ. ഫൈസൽ.പ്രസംഗിച്ചു. മിദ്‌ലാജ്. സമദ്. അഷ്‌റഫ്. ഇർഷാദ് AK.റാഷിദ്. ജംഷീർ. താഹിർ.റിഷാദ് ഗാനം ആലപിച്ചു.ഹബീബ് റഹ്മാൻ ചേരൂർ നന്ദി പറഞ്ഞു.മൗലീദ് പാരായണവും അന്നദാനവും നടന്നു.