റാങ്ക് ജേതാക്കളെ പൂർവ്വ വിദ്യാർത്ഥി സംഘടന ആദരിച്ചു.

Latest പ്രാദേശികം

പൈക്ക: കേരള കേന്ദ്ര സർവ്വകലാശാല ബിരുദാനന്തര ബിരുദത്തിൽ രണ്ടും മൂന്നും റാങ്കുകൾ കരസ്ഥമാക്കിയ പൈക്ക ചാത്തപ്പാടി യിലെ വി അശ്വിനി, വി.എം.ശ്രുതി യാദവ് എന്നിവരെ യും വയനാട് ഗവ. എൻജിനീയറിങ് കോളേജിൽ നിന്നും ബി ടെക്കിൽ ഉന്നത വിജയം നേടിയ കൃപ കൃഷ്ണൻ എന്ന കുട്ടിയെയും പൈക്ക എ. കെ.എം.എം.എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന അനുമോദിച്ചു.
സംഘടന പ്രസിഡണ്ട് ഗിരി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ ബാലകൃഷ്ണ മണിയാണി അനുമോദന പ്രഭാഷണം നടത്തി.
ഒ എസ് എ ഭാരവാഹികളായ ബി ദിവാകരൻ, ഹനീഫ കരിങ്ങപ്പള്ളം,
ബി രാധാകൃഷ്ണ നായക്ക്, ബി കെ ബഷീർ പൈക്ക, സുഹറ കോയർകൊച്ചി, കെ പി ഹമീദ്, റഹ്‌മാൻ ചാത്തപ്പാടി, രമണി ജനാർദ്ദനൻ, രാജേഷ് ചാത്തപ്പാടി, ബഷീർ പാറത്തോട്, ബി ഹനീഫ്, അധ്യാപകരായ ശശി മുല്ലച്ചേരി, വി കെ കുഞ്ഞമ്പു എന്നിവർ സംസാരിച്ചു.
സെക്രട്ടറി ഷാഫി ചൂരിപ്പള്ളം സ്വാഗതം പറഞ്ഞു.
സ്കൂൾ മാനേജ്മെന്റ് ന്റെ വകയായുള്ള ഉപഹാരം നിത്യൻ നെല്ലിത്തല കുട്ടികൾക്കു സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *