മഴയിൽ കാഞ്ഞങ്ങാട്ട് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു

Latest പ്രാദേശികം

കാഞ്ഞങ്ങാട് ∙ മഴയിൽ പുതിയ കോട്ടയിലെ സ്വകാര്യ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. പുതിയ കോട്ട അർബൻ സൊസൈറ്റിക്ക് സമീപത്തെ ഇരുനില കെട്ടിടത്തിന്റെ മേൽക്കൂരയാണ് കഴിഞ്ഞ ദിവസം രാത്രി തകർന്നത്. കാറ്റിൽ ഓടുകൾ റോഡിലേക്ക് പതിച്ചു. കെട്ടിടത്തിന്റെ ബാക്കി ഭാഗങ്ങൾ ഏതു നിമിഷവും റോഡിലേക്ക് വീഴുന്ന സ്ഥിതിയിലാണ്. 100 കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡായതിനാൽ
സുരക്ഷാ ഭീഷണി ഏറെയാണ്. പൊലീസും അഗ്നിരക്ഷാസേനയും കെട്ടിടത്തിന്റെ സുരക്ഷ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *