രണ്ട് വർഷത്തെ കോവിഡ് കാലത്തെ വിഷമതകൾ മാറികിട്ടാൻ വിവിധ പരിപാടികളോടെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ചന്ദ്രഗിരി റോവർസ് റെയിഞ്ചേഴ്സ് ഓപ്പൺ സ്കൗട്ട്സ് നടത്തിയ കുടുംബ സംഗമം ഒത്തുചേർന്നവരിൽ മാനസിക ഉല്ലാസം പകർന്നു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാനഗർ സ്കൗട്ട്സ് ഭവനിൽ നടത്തിയ സംഗമം അഡ്വ:സി എച്ച് കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്തു. ഗവർണറിൽ നിന്നുള്ള രാജ്യപുരസ്കാർ അവാർഡ് ജേതാക്കളായ ഷഹബാസ് അബ്ദുള്ള, ദീപക് ലാൽ ഡി, നിനിൽ പ്രശാന്ത് ജെ,ആകാശ് കൃഷ്ണ,ശ്രീരാജ് ടി എസ്,മുഹമ്മദ് അൻഷാദ്,സജിത് . യു,ശ്രീജൻ നടക്കാൽ,വൈശാഖ് കളനാട് എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് കാസർകോട് DySP ബാലകൃഷ്ണൻ നായർ വിതരണം ചെയ്തു.കോവിഡ് പ്രതിരോധത്തിൽ സേവനം ചെയ്ത റോവർസ് ആൻഡ് റെയിഞ്ചേഴ്സിനുള്ള ജില്ലാ കളക്ടർ നൽകിയ സർട്ടിഫിക്കറ്റ് സംസ്‌ഥാന അസിസ്റ്റന്റ് ഓർഗനൈസിംഗ് കമ്മീഷണർ പി.പ്രശാന്ത് വിതരണം നൽകുകയും ക്ലാസ് എടുക്കുകയും ചെയ്തു.പുതുതായി റോവർ ലീഡർ പദവിയിൽ വന്ന ഷിജിത് രാഘവൻ,അരുൺ ദാസ് എന്നിവർക്ക് ജില്ലാ ട്രെയിനിങ് കമ്മീഷണർ സാബു തോമസ് ബാഡ്ജ് ദാന ചടങ്ങ് നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ശുക്രിയ,ജില്ലാ ട്രഷറർ വിനോദ് കുമാർ,ജോയിൻ സെക്രട്ടറി കിരൺ പ്രസാദ് കുഡ്‌ലു,ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ സ്കൗട്ട് വിജയകുമാർ,കുമ്പള എൽ എ സെക്രട്ടറി പ്രശാന്ത്കുമാർ ആശംസകൾ നേർന്നു സംസാരിച്ചു.ഗൈഡ് വിഭാഗം ലീഡർ ട്രെയിനർ കെ ആശാലത അധ്യക്ഷത വഹിച്ചു.സീനിയർ റോവർ മേറ്റ് ഷഹബാസ് അബ്ദുല്ല സ്വാഗതം പറഞ്ഞു.റെയിഞ്ചർ സംഗീത അവതാരികയുമായി. റോവർസ് റെയിഞ്ചേഴ്സ് അവതരിപ്പിച്ച കലാവിരുന്ന് സദസ്സിന് ആസ്വാദ്യമായി.
ശേഷം നടന്ന കുട്ടിക്കൊരു ലൈബ്രറി എന്ന സംസ്ഥാനതല പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസർകോട് മുനിസിപ്പാലിറ്റി ചെയർമാൻ അഡ്വ:വി എം മുനീർ ജില്ലാ സെക്രട്ടറി ഭാർഗവി കുട്ടിയുടെ അധ്യക്ഷതയിൽ നിർവ്വഹിച്ചു.ചടങ്ങിൽ കോവിഡ് പോരാളിയായി ഫോർമർ രാജ്യപുരസ്കാർ സ്കൗട്ട് അഹമ്മദ് ശിബിലിയെ ആദരിച്ചു.