മംഗൽപ്പാടി പഞ്ചായത്തിലെ രൂക്ഷമായ തെരുവുനായശല്യം പരിഹരിക്കണം. NCP മഞ്ചേശ്വരം നിയോജകമണ്ഡലം കമ്മിറ്റി

Latest ഇന്ത്യ കേരളം പ്രാദേശികം

ഉപ്പള:
മംഗൽപാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ തെരുവുനായശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതർ യുദ്ധകാലടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് പരിഹാര നടപടികൾ സ്വീകരിക്കണം.
ഉപ്പള കോടിബയിൽ ഭാഗത്ത് 9 ആടുകളെയാണ് കഴിഞ്ഞ ദിവസം തെരുവുനായ കൊന്നൊടുക്കിയത്. അതുപോലെതന്നെ പരിസര പ്രദേശങ്ങളിലുള്ള കോഴികൾ ആടുകൾ എന്നിവയെയും തെരുവുനായ കൊന്നൊടുക്കുന്നത് സ്ഥിരം സംഭവങ്ങളാണ്. കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും തെരുവുനായ ശല്യം കാരണം പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണുള്ളത്.

എൻസിപി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പഞ്ചായത്ത് അധികൃതരോട് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *