തളിപ്പറമ്പ്.നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഡിഗ്രി വിദ്യാർത്ഥിനി കാമുകനെ തേടി നാടുവിട്ടു.
എറണാകുളത്ത് എത്തിയ വിദ്യാർത്ഥിനി പെയിൻ്റിംഗ് തൊഴിലാളിയായ കാമുകനെ കണ്ട് ഞെട്ടി.
പരിയാരം അമ്മാ നപ്പാറയിലെ 20 കാരിയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ തളിപ്പറമ്പിലെ കോളേജിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും മുങ്ങിയത്.
വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.
കേസെടുത്ത പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതി കാമുകനായ എറണാകുളം സ്വദേശിയായ 23 കാരൻ്റെ അടുത്തെത്തിയതായി കണ്ടെത്തിയത്.
നവമാധ്യമ ചാറ്റിംഗിലൂടെ മോഹവലയത്തിൽ പ്രണയം മൂത്ത് നാടുവിട്ട 20 കാരി കാമുകൻ വെറും പെയിൻ്റിംഗ് തൊഴിലാളിയാണെന്നറിഞ്ഞതോടെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
പോലീസ് കോടതിയിൽ ഹാജരാക്കിയ യുവതി മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് പോയി.
20കാരിയാണ് ഇന്നലെ രാവിലെ തളിപ്പറമ്പിലെ കോളേജിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയത്.
വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.
കേസെടുത്ത പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ വിദ്യാർത്ഥിനിയുടെ മൊ ബെൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകു ള ത്ത് എത്തിയതായി കണ്ടെത്തി.
എറണാകുളംഎളമക്കര സ്വദേശിയായകാമുകനൊപ്പം വിദ്യാർത്ഥിനിയെ ഇന്ന് തളിപ്പറമ്പ് പോലീസ് നാട്ടിലെത്തിക്കും.