കാബൂള്‍ : സ്ത്രീകളുടെ സമ്മതമില്ലാതെയോ നിര്‍ബന്ധിച്ച് സമ്മതം വാങ്ങിയോ വിവാഹം നടത്തുന്നതിനെതിരെ ഉത്തരവിറക്കി താലിബാന്‍.
താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്‍സാദയാണ് ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ത്രീയും പുരുഷനും തുല്യരാണെന്നും സ്വന്തം വിവാഹത്തിന് സ്ത്രീകളെ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമാണ് ഉത്തരവ്.
ഇതുകൂടാതെ വിധവകളായ സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ അവകാശം ഉറപ്പുവരുത്തണമെന്നും പുറത്തിറങ്ങിയ ഉത്തരവിലുള്ളതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, ജോലി തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
തന്നെയുമല്ല പെണ്‍കുട്ടികളുടെ വിവാഹം പ്രായം സംബന്ധിച്ചും ഉത്തരവില്‍ പ്രതിപാദിക്കുന്നില്ല.
മുമ്പ് താലിബാന്റെ ഭരണകാലത്ത് 16 വയസ്സായിരുന്നു പെണ്‍കുട്ടികളുടെ വിവാഹപ്രായം.