മണ്ണുമാന്തി യന്ത്രത്തിന്‌ മുകളിൽ മൂന്ന് നില കെട്ടിടം മറിഞ്ഞു വീണു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Latest ഇന്ത്യ കേരളം പ്രാദേശികം

പിലിക്കോട്

ദേശീയപാതാ വികസനത്തിനായി പൊളിക്കുന്ന കെട്ടിടം, മണ്ണുമാന്തിയന്ത്രത്തിന്‌ മുകളിൽ മറിഞ്ഞ് വീണ് ഡ്രൈവർ തലനാരിഴക്ക്‌ രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ കാലിക്കടവ് കരക്കേരു ഫ്രൻസ് ക്ലബ്‌ കെട്ടിടം പൊളിക്കുന്നതിനിടെയാണ് അപകടം. മൂന്നുനില കെട്ടിടത്തിന്റെ കോൺക്രീറ്റ് തൂണുകൾ മുറിച്ച് മാറ്റിയതാണ്‌ അപകടമുണ്ടാക്കിയത്‌.
ഒരാഴ്ചക്കിടെ മൂന്നാമത്തെ അപകടമാണിത്. വേണ്ടത്ര പരിശീലനമില്ലാത്ത ഡ്രൈവർമാരാണ് യന്ത്രം ഉപയോഗിക്കുന്നതെന്ന് ആക്ഷേപം ഉയർന്നു. ചെറുവത്തൂർ കൊവ്വലിൽ കഴിഞ്ഞ ദിവസവും കെട്ടിടം പൊളിച്ചു നീക്കുന്നതിനിടയിൽ കെട്ടിട ഭാഗങ്ങളും തെങ്ങും റോഡിൽ മറിഞ്ഞ് വീണു രണ്ട്‌ മണിക്കൂറോളം അപകടഭീതി ഉയർത്തി. അഗ്നി രക്ഷാ സേനയും പോലീസും നാട്ടുകാരുടെ സഹായത്തോടെയാണ്‌ രക്ഷാപ്രവർത്തനം നടത്തിയതും അവശിഷ്‌ടങ്ങൾ നീക്കിയതും.

Leave a Reply

Your email address will not be published. Required fields are marked *