കൂത്തുപറമ്പ് : കോവിഡ് ബാധിച്ച് പിതാവ് മരിച്ചതിെന്‍റ നാലാം നാള്‍ കോവിഡ് ബാധിതനായ മകന്‍ ആത്മഹത്യ ചെയ്തു.
പാലത്തുങ്കരയിലെ പി.ജി. ഹൗസില്‍ അനൂപ് (41) ആണ് മരിച്ചത്.
അനൂപിെന്‍റ സഹോദരന്‍ മൂന്ന് മാസം മുമ്ബ് ഹൃദയാഘാതത്തെ തുടര്‍ന്നും മരിച്ചിരുന്നു.
അനൂപിെന്‍റ പിതാവ് ഗോപാലന്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അനൂപിനെ ഞായറാഴ്ച പുലര്‍ച്ചെ വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ലീനയാണ് അനൂപിെന്‍റ ഭാര്യ.മാതാവ്: പത്മാവതി. അജിത് കുമാര്‍, അഭിലാഷ് എന്നിവര്‍ മറ്റു സഹോദരങ്ങളാണ്.