കോട്ടയം: കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് ആറ് മാസം നീണ്ട യുഡിഎഫ് ഭരണത്തിന് അന്ത്യമായത്. 52 അംഗ നഗരസഭയില്‍ 22 വീതം അംഗങ്ങളാണ് യുഡിഎഫിനും എല്‍ഡിഎഫിനും ഉള്ളത്. 52 അംഗങ്ങളില്‍ 29 പേര് പ്രമേയത്തെ അനുകൂലിച്ചു. ഒരു വോട്ട് അസാധുവായി
ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയം നഗരസഭയില്‍ തുടക്കത്തില്‍ 21 സീറ്റ് യുഡിഎഫ് 22 സീറ്റ് എല്‍ഡിഎഫ് എട്ട് സീറ്റ് ബിജെപി എന്നായിരുന്നു കക്ഷി നില. ഗാന്ധിനഗര്‍ സൗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെ അംഗബലം 22 ആയി. ഒടുവില്‍ ടോസിലെ ഭാഗ്യം തുണക്കുകയും ബിന്‍സി ചെയര്‍പേഴ്സണാവുകയുമായിരുന്നു.