ബോവിക്കാനം: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൻ്റെ മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ്കേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കുക,സെൻ്ററി ലേക്കുള്ള തസതിക കളിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ
പിൻവാതിൽ നിയമനം നടത്താനുള്ള നീക്കം ഉപേക്ഷിക്കുക,എച്ച്.എം.സി.യെ നോക്കുകുത്തിയാക്കുന്ന നയം അവസാനിപ്പിക്കുക,എച്ച്.എം.സി. പ്രതിനിധികളെകൂടി ഉൾപ്പെടുത്തി ഇൻ്റർവ്യു ബോർഡിന് രൂപംനൽകുക, സി.എച്ച്.സി.യുടെ കുത്തഴിഞ്ഞ പ്രവർത്തനം ക്രമപ്പെടുത്തുക,ആർദ്രം പദ്ധതിയിൽപ്പെടുത്തി കിടത്തി ചിക്ത്സക്ക് നടപടി സ്വീകരിക്കുക. തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു മുന്നിൽമുളിയാർ പഞ്ചായത്ത് യു.ഡി. എഫ്.ധർണ്ണ സമരം നടത്തി. ചെയർമാൻ ബി.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു.
ഡിസിസി.പ്രസിഡണ്ട് ഹഖിം കുന്നിൽ ഉൽഘാടനം ചെയ്തു.കൺവീനർ ബി.സി. കുമാരൻ സ്വാഗതം പറഞ്ഞു.എം.സി. പ്രഭാകരൻ,കെ.ബി. മുഹമ്മദ് കുഞ്ഞി, അശോകൻ മാസ്റ്റർ,എസ്.എം.മുഹമ്മദ് കുഞ്ഞി,ടി.ഗോപി നാഥൻ,എം.കെ. അബ്ദുൾ റഹിമാൻ ഹാജി, എ.ജനാർദ്ധനൻ,ഷരിഫ് കൊടവഞ്ചി, മണികണ്ഠൻ ഒമ്പയിൽ,ഇ.മണികണ്ഠൻ, ബി.എം.അഷ്റഫ്, മൻസൂർമല്ലത്ത്, സിദ്ധീഖ് ബോവിക്കാനം,പ്രസന്ന ചന്ദ്രൻ, അനീസ മൻസൂർമല്ലത്ത്, റൈസ റാഷിദ്,അബ്ബാസ് കൊളച്ചപ്പ്,രമേഷൻ മുതലപ്പാറ, ഗോപാലൻ നായർ,ഷെഫീഖ് മൈക്കുഴി,ഷംസീർ മൂലലടുക്കം,സുധീഷ് പാത്തനടുക്കം, കുഞ്ഞിരാമൻ ഇരിയണ്ണി,രാമപ്രസാദ്, ശങ്കരൻ പൂവള, കൃഷ്ണൻ ചേടിക്കാൽ, അബൂബക്കർ ചാപ്പ, കെ.മുഹമ്മദ് കുഞ്ഞി,മുഹമ്മദ് കുഞ്ഞി ആലൂർ, പൊന്നപ്പൻ,മാധവൻ നമ്പ്യാർ, പ്രശാന്ത് കനത്തൂർ, രാഘവൻ മുളിയാർ,രവി മുളിയാർ,കെ.ബി. ബാസിത്,അസ്കർ ബോവിക്കാനം,ശിവ ശങ്കരൻ നേതൃത്വം നൽകി.
(BCKumaran
9745218302)