ഒക്ടോബര്‍ 23 ന് പി എസ് സി നടത്താനിരുന്ന ബിരുദതല പ്രാഥമിക പരീക്ഷ നവംബര്‍ 13 ന് നടത്തും

Latest ഇന്ത്യ കേരളം പ്രാദേശികം

തിരുവനന്തപുരം ▪️ഒക്ടോബര്‍ 23 ന് പി എസ് സി നടത്താന്‍ നിശ്ചയിച്ചിരുന്നതും കാലവര്‍ഷക്കെടുതി മൂലം മാറ്റിവച്ചതുമായ ബിരുദതലം പ്രാഥമികപരീക്ഷ നവംബര്‍ 13 ന് ശനിയാഴ്ച നടത്തുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ ഇതിനകം ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണ്. ഒക്ടോബര്‍ 30 ലെ പരീക്ഷ നിശ്ചയിച്ച പ്രകാരം നടത്തും.
കൂടാതെ ഒക്ടോബര്‍ 21 ന് നടത്താന്‍ നിശ്ചയിക്കുകയും കാലവര്‍ഷക്കെടുതി മൂലം മാറ്റിവെക്കുകയും ചെയ്ത അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) പരീക്ഷകള്‍ ഒക്ടോബര്‍ 28 ന് വ്യാഴാഴ്ച നടത്തുന്നതാണ്. നേരത്തെ ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണെന്നും പി എസ് സി അറിയിപ്പില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *