കുമ്പള സി.എച്ച് സിയിൽ ലോക പ്രമേഹ ദിനത്തിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾ ശ്രദ്ധേയമായി

Latest കേരളം പ്രാദേശികം

കുമ്പള: ലോകപ്രമേഹ ദിനത്തിൽ കുമ്പള സി.എച്ച് സിയിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾ ശ്രദ്ധേയമായി.സെമിനാർ,പ്രമേഹം, രക്തസമ്മർദ്ദം,ബി.എം.ഐപരിശോധന,പ്രമേഹത്തിനെതിരെ കൈ ഒപ്പ്,പോസ്റ്റർ രചന എന്നിവ നടത്തി.14 മുതൽ 22 വരെ സൈക്കിൾഓട്ടം,നടത്തം എന്നിവ നടത്തും.പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർമൊഗ്രാൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രേമാവതി അദ്ധ്യക്ഷം വഹിച്ചു.ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് പ്രമേഹദിന സന്ദേശം നൽകി.ഹെൽത്ത് ഇൻസ്പെക്ടർ ഗന്നിമോൾ ,മാലിക്ക്ദിനാർ കോളേജ് നഴ്സിംഗ് ട്യൂട്ടർ സ്വാതി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സിസി,സീനിയർ നഴ്സിംഗ് ഓഫീസർ സുധ എന്നിവർ പ്രസംഗിച്ചു.പൊതുജനങ്ങൾ,മാലിക്ക്ദിനാർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ, ആരോഗ്യ പ്രവർത്തകർ , ആശാമാർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *