ജിദ്ദ: കൊവിഡ് വാക്‌സിൻ്റെ ദൗര്‍ലഭ്യത കാരണം നീണ്ടുപോയ രണ്ടാം ഡോസ് വാക്‌സിന്‍ വിതരണം സൗദി പുനരാരംഭിച്ചു.
തുടക്കത്തില്‍ 60ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് രണ്ടാം ഡോസ് വിതരണം ചെയ്യുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്‌സിന്‍ നിര്‍മാണ കമ്പനികളില്‍ നിന്ന് ആവശ്യത്തിന് വാക്‌സിന്‍ ലഭിക്കാതിരുന്ന സാഹചര്യത്തില്‍ രണ്ടാം ഡോസ് വിതരണം ഏപ്രില്‍ 10 മുതല്‍ താല്‍ക്കാലികമായി സൗദി നിര്‍ത്തിവച്ചിരുന്നു.
വാക്‌സിന്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം ഡോസിനായി മാറ്റിവച്ച വാക്‌സിന്‍ ഒന്നാം ഡോസ് എടുക്കാത്തവര്‍ക്ക് നല്‍കാനുള്ള തീരുമാനത്തെ തുടര്‍ന്നായിരുന്നു ഇത്. സമൂഹത്തിലെ കൂടുതല്‍ പേര്‍ക്ക് ഒന്നാം ഡോസ് ലഭിക്കുന്നതിലൂടെ സാമൂഹിക പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു തീരുമാനം.