കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ രണ്ടാമത്തെ ഷോപ്പിങ് മാള്‍ ഡിസംബര്‍ 17ന് ജനങ്ങള്‍ക്ക് വേണ്ടി തുറന്ന് കൊടുക്കുമെന്ന് എംഎ യൂസഫലി.
തിരുവനന്തപുരത്ത് നിര്‍മ്മാണം പൂര്‍ത്തിയായ മാള്‍ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് തുറന്ന് കൊടുക്കുന്നത്.
ഡിസംബര്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്നും ചടങ്ങില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെയുളളവര്‍ പങ്കെടുക്കുമെന്നും എംഎ യൂസഫലി പറഞ്ഞു.
ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളില്‍ ഒന്നാണ് തിരുവനന്തപുരത്തേത്.
ബ്രിട്ടീഷ് ആര്‍ക്കിടെക്ട് സ്ഥാപനമായ ഡിസൈന്‍ ഇന്റര്‍നാഷണല്‍ ആണ് മാളിന്റെ രൂപകല്പന ചെയ്തത്.
രണ്ടായിരം കോടി രൂപ നിക്ഷേപത്തില്‍ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ടെക്നോപാര്‍ക്കിന് സമീപം പുതിയ ലുലുമാള്‍ നിര്‍മ്മിച്ചിട്ടുളളത്.
രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുളള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മാളിന്റെ മുഖ്യ ആകര്‍ഷണം.