സർക്കാരിന് നൽകിയ വഖഫ് ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി വഖഫ് ബോർഡ്.
കാസർകോട് ടാറ്റ കോവിഡ് ആശുപത്രിക്കായി നൽകിയ 1.66 ഏക്കർ തിരിച്ചു പിടിക്കാനാണ് നടപടി തുടങ്ങിയത്.
ആശുപത്രിക്കായി നൽകിയ ഭൂമിക്ക്, പകരം ഭൂമി വഖഫ് ബോർഡിന് നൽകാത്തതിനെ തുടർന്നാണ് നടപടി.
വഖഫ് ബോർഡ് കാസർകോട് ജില്ലാ പ്രസിഡന്‍റിന് നോട്ടീസയച്ചു.
ഭൂമി കൈമാറിയത് കലക്ടറും വഖഫ് ബോർഡും സമസ്ത പ്രസിഡന്‍റ് ജിഫ്രി തങ്ങളും തമ്മിലുള്ള കരാറിലൂടെയായിരുന്നു.