അമ്മയ്ക്ക് പിറന്നാൾ ആശംസിക്കാൻ വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ല: 14കാരന്‍ ഹോസ്റ്റലിൽ ജീവനൊടുക്കി

Latest ഇന്ത്യ

മംഗളൂരു: അമ്മയ്ക്ക് ജന്മദിനാശംസ നേരാൻ ഹോസ്റ്റല്‍ വാർഡൻ മൊബൈൽ ഫോൺ നൽകാത്തതില്‍ മനംനൊന്ത് 14 വയസുകാരന്‍ ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ ഹൊസകോട്ട് സ്വദേശി പൂർവജാണ് ജീവനൊടുക്കിയത്.അമ്മയുടെ ജന്മദിനമായ ജൂണ്‍ 11ന് ആശംസ അറിയിക്കാന്‍ കൗമാരക്കാരൻ ഹോസ്റ്റല്‍ വാർഡനോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.

എന്നാൽ വാർഡൻ ഫോൺ നൽകിയില്ല. മാത്രമല്ല വീട്ടുകാർ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ, കുട്ടിയെ സംസാരിക്കാൻ അനുവദിച്ചില്ല. ഇതോടെ വീട്ടുകാര്‍ക്ക് അന്ന് കുട്ടിയോട് സംസാരിക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു.

ജൂണ്‍ 11ന് രാത്രി ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷം കുട്ടി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഹോസ്റ്റലിലെ മറ്റ് വിദ്യാർഥികൾ പൂർവജിനെ മരിച്ച നിലയിൽ കണ്ടത്. കുട്ടികള്‍ ഹോസ്റ്റൽ അധികൃതരെ വിവരം അറിയിച്ചു. അന്നുതന്നെ കുട്ടിയുടെ മാതാപിതാക്കൾ ഹോസ്റ്റലിലെത്തി. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *