ഭര്‍ത്താവ് കാല്‍തെറ്റി വീണ് മരിച്ച അതേ കിണറ്റില്‍ ഭാര്യയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി

Latest പ്രാദേശികം

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ ഭര്‍ത്താവ് കാല്‍തെറ്റി വീണ് മരിച്ച അതേ കിണറ്റില്‍ ഭാര്യയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി.

കടയ്ക്കാവൂര്‍ നിലയ്ക്കാമുക്കിലെ പ്രവീണിന്റെ ഭാര്യ ബിന്ദു(35) മകള്‍ ദേവയാനി(എട്ട്) എന്നിവരേയാണ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കുറച്ച് നാള്‍ മുമ്പ് ഭര്‍ത്താവ് പ്രവീണ്‍ വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി ഇതേ കിണറ്റില്‍ വീണ് മരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ബിന്ദുവിനെയും മകളെയും കാണാനില്ലായിരുന്നു.

ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സും കടയ്ക്കാവൂര്‍ പോലീസും ചേര്‍ന്നുള്ള തിരച്ചിലിനൊടുവിലാണ് കിണറ്റില്‍ നിന്ന് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *