ഉപ്പളയിൽ പ്രസവത്തിന് ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന യുവതി മരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

ഉപ്പള: പ്രസവത്തിനു ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന യുവതി രക്ത സമ്മർദ്ദം കൂടിയതിനെ തുടർന്ന് മരിച്ചു.

ഉപ്പളയിലെ മുഹമ്മദ് ഹനീഫയുടെ മകളും ഷാജഹാൻറെ ഭാര്യയുമായ തഹ്‌സീൻ ബാനു (32) ആണ് മരിച്ചത്.

12 ദിവസം മുമ്പാണ് തഹ്‌സീൻ ബാനു പെൺ കുഞ്ഞിന് ജന്മം നൽകിയത്.

സുഖ പ്രസവം ആയിരുന്നു. തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്നു.

ഇന്നലെ രക്ത സമ്മർദ്ദം കൂടിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അൽപ സമയത്തിനകം മരണപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *