ഹരിതയുടെ മുൻ ഭാരവാഹികളെയും അവഗണന അനുഭവിക്കുന്ന സംഘടനാ നേതാക്കളെയും നാഷണൽ വനിതാ ലീഗ് സംഘടനയിലേക്ക് സ്വാഗതം ചെയ്തു. ഇവർക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവും നാഷണൽ വിമൻസ് ലീഗ് സംസ്ഥാന പ്രസിഡന്റ് നിഷ വിനുവും സംസ്ഥാന ജനറൽ സെക്രട്ടറി എം.ഹസീന ടീച്ചറും അറിയിച്ചു.
മുസ്ലീം ലീഗിൻ്റെ സ്ത്രീവിരുദ്ധ നിലപാടിൻ്റെ ബലിയാടുകളാണ് ഹരിതയുടെ മുൻ ഭാരവാഹികളും പ്രവർത്തകരും. ലൈംഗിക തൊഴിലാളികളോടു പമിച്ച് അധിക്ഷേപത്തോടെ സംസാരിച്ച എം എസ് എഫ് ഭാരവാഹികളെ പിന്തുണക്കുകയും ന്യായീകരിക്കുകയുമാണ് മുസ്ലീം ലീഗ് നേതൃത്വം ചെയ്തത്.
ഹരിത ഭാരവാഹികളുടെ പരാതിയിൽ നീതി ഉറപ്പുവരുത്താൻ ലീഗ് നേതൃത്വം തയാറായില്ല. തുടർന്ന് അവർ വനിതാ കമീഷന് പരാതി നൽകേണ്ടി വന്നു..
ഹരിത മുൻ ഭാരവാഹികളെ ലീഗ് പുറത്താക്കി കൊണ്ടിരിക്കുകയാണ്. ഹരിത നേതാക്കളെ പിന്തുണക്കുന്ന എം എസ് എഫ് നേതാക്കൾക്കും സംഘടനയിൽ രക്ഷയില്ല. ലീഗിൻ്റെ നെറികെട്ട ഈ നിലപാടിനെ കേരളം ഒന്നടങ്കം പ്രതിഷേധിക്കുകയാണ്. ഹരിത നേതാക്കൾക്ക് എല്ലാ വിധ പിന്തുണയും സംരക്ഷണവും നൽകാൻ നാഷണൽ വനിതാ ലീഗ് തയ്യാറാണെന്ന് പ്രസിഡന്റ് നിഷ വിനുവും ജനറൽ സെക്രട്ടറി എം.ഹസീന ടീച്ചറും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു..