പെരിയ: വീട്ടില്‍ ഭക്ഷണം കഴിച്ചു വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു.കാട്ടുകുക്കെ, മായിലക്കാനത്തെ അണ്ണപ്പ നായകിന്റെ മകന്‍ വിട്ടല നായകാ(33)ണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ വിട്ടല നായകിനെ ഉടന്‍ പുത്തൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു. അവിവാഹിതനായ യുവാവ് കൂലിത്തൊഴിലാളിയാണ്. മാതാവ്: ലക്ഷ്‌മി. മക്കള്‍: ഹരിപ്രസാദ്, പാണ്ഡുരംഗ.