യുവാവിനെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
വര്‍ഷങ്ങളായി പാലക്കുന്നിലും പരിസരങ്ങളിലും തേങ്ങയിടുന്ന ജോലി ചെയ്തിരുന്ന അസീസിനെയാണ് (46) കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന് സമീപത്തെ ഒഴിഞ്ഞ പമ്പ് ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഴുകിയ നിലയിലായിരുന്നു മൃതദേഹം.
വര്‍ഷങ്ങളായി വീട്ടുകാരുമായി ബന്ധമൊന്നും ഇല്ലാതെ കഴിയുകയായിരുന്നു.
വെള്ളിക്കോത്തെ അലവിയുടെയും നഫീസയുടെയും മകനാണ്.