യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ മുറിവുകൾ കണ്ടെത്തി

Latest ഇന്ത്യ കേരളം പ്രാദേശികം

കാസറഗോഡ് :യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

കോളിയടുക്കം കുന്ന് പാറ വീട്ടിൽ അഹ്മദ് ശാഫിയുടെ മകൻ കെ കെ കബീർ ആണ് മരിച്ചത്.

തളങ്കര റെയിൽവേ പാലത്തിനടിയിൽ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിലാണ് ശനിയാഴ്ച രാവിലെ മൃതദേഹം നാട്ടുകാർ കണ്ടത്.

പ്രാഥമിക അന്വേഷണത്തിൽ ഞെറ്റിയിലും കണ്ണിലും മുറിവുകൾ കണ്ടെത്തി.

വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ച പുലർച്ചെയോ ആകാം മരണം സംഭവിച്ചതെന്നാണ് നിഗമനം.

പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *