യുവതിയും മല കയറി സന്നിധാനത്ത് ദര്‍ശനം നടത്തി; ചിരഞ്ജീവിയുടെ ശബരിമല ദര്‍ശനം സോഷ്യൽ മീഡിയയിൽ വിവാദം

Latest കേരളം

തെലുങ്ക് സൂപ്പര്‍ താറാവ്‌സും മുന്‍ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവി കഴിഞ ദിവസം ശബരിമല ദര്‍ശനം നടത്തിയത് വിവാദമാകുന്നു.

ചിരഞ്ജീവിയോടൊപ്പം ഒരു യുവതി കൂടി മല കയറി സന്നിധാനത്ത് ദര്‍ശനം നടത്തി എന്നാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്ന ചര്‍ച്ച. ‌ഇതിന് തെളിവായി ദൃശ്യങ്ങള്‍ സഹിതമാണ് ചര്‍ച്ചകള്‍ പുരോ​ഗമിക്കുന്നത്.

അതേസമയം, ഇരുമുടിക്കെട്ടില്ലാതെയാണ് ചിരഞ്ജീവി സന്നിധാനത്ത് ദര്‍ശനം നടത്തിയത് എന്നതും ചര്‍ച്ചകളില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാൽ, സന്നിധാനത്തിൽ ചിരഞ്ജീവിക്കൊപ്പമുണ്ടായിരുന്നത് യുവതി അല്ലെന്നും 50 വയസ് കഴിഞ്ഞ സ്ത്രീയാണെന്നും സ്ഥാപിച്ച്‌ സംഘപരിവാര്‍ അനുകൂലികളും രംഗത്തുണ്ട്.

ഫോണിക്സ് ​ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയാണ് താരത്തിനൊപ്പം ഉണ്ടായിരുന്നത് എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇവര്‍ക്ക് ഇപ്പോൾ 50 വയസിന് മുകളില്‍ പ്രായമുണ്ടെന്നും ഇവര്‍ പറയുന്നു.

അതേസമയം, യുവതി സന്നിധാനത്ത് ദര്‍ശനം നടത്തിയ സംഭവത്തെ അഭിനന്ദിച്ച്‌ നേരത്തേ ശബരിമല കയറിയ ബിന്ദു അമ്മിണി രം​ഗത്തെത്തി.

ചിരഞ്ജീവിയോടൊപ്പം ആരെന്നറിയില്ല. ആരായാലും ശബരിമലയില്‍ കയറിയ യുവതിക്കൊപ്പം. അവരുടെ വിശ്വാസമോ വിശ്വാസരാഹിത്യമോ ഒന്നും എന്റെ വിഷയമേ അല്ല. ഇത്‌ വിശ്വാസത്തിന്റെ പ്രശ്നം ആയിട്ടല്ല ഞാന്‍ കാണുന്നത്. ഭരണഘടനാഅവകാശത്തിന്റെ പ്രശ്നം ആയിട്ടാണ്.- ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ എഴുതി.

Leave a Reply

Your email address will not be published. Required fields are marked *