മോഷ്ടാക്കളുടെ ശല്യം:മൊഗ്രാൽ കൊപ്പളം പ്രദേശത്തുകാർക്ക് ഉറക്കമില്ലാത്ത രാത്രികൾ

Latest കേരളം പ്രാദേശികം

മൊഗ്രാൽ. മൊഗ്രാൽ കൊപ്പളം പ്രദേശത്ത് മോഷ്ടക്കളുടെ ശല്ല്യമെന്ന് പരാതി.

രാത്രിയുടെ മറവിൽ വാതിലുകൾ തുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും, വീടിനുപുറത്ത് വെച്ചിട്ടുള്ള വാഹനങ്ങളിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങളും മറ്റും കവർച്ച ചെയ്യപ്പെടുന്നതായും പ്രദേശവാസികൾ പറയുന്നു.

കവർച്ചയും, കവർച്ചാ ശ്രമങ്ങളും പെരുകിയതോടെ പ്രദേശവാസികൾക്ക് ഉറക്കമില്ല.

യുവാക്കൾ ഉറക്കമൊഴിച്ച് കുറച്ചുദിവസം കാവൽ നിന്നിട്ടും മോഷ്ടാക്കളെ കണ്ടെത്താനായിട്ടില്ല.

സഹികെട്ട പ്രദേശവാസികൾ പൊലീസിൽ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്.

Leave a Reply

Your email address will not be published. Required fields are marked *