രാജ്യത്ത് 24 വ്യാജ സര്‍വകലാശാലകൾ. ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍

Latest ഇന്ത്യ

ന്യൂഡല്‍ഹി : രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമെന്ന് യുജിസി കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.

ഇതിന് പുറമെ രണ്ട് സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

ഈ രണ്ട് സര്‍വകലാശാലകളുടെ കാര്യവും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളാണെന്നും മന്ത്രി അറിയിച്ചു. ഉത്തര്‍പ്രദേശിന് പിന്നാലെ ഡല്‍ഹിയില്‍ ഏഴ് വ്യാജ സര്‍വകലാശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഒഡീഷയിലും, പശ്ചിമബംഗാളിലും രണ്ട് വീതവും കേരളം, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവടങ്ങളില്‍ ഓരോ സര്‍വകലാശാലകളുമാണ് വ്യാജമെന്ന് കണ്ടെത്തിയത്. കേരളത്തില്‍ സെന്റ് ജോണ്‍സ് സര്‍വകലാശാലയാണ് വ്യാജനെന്ന് യുജിസി കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *