വെടികൊണ്ട പാടുകള്‍ ശരീരത്തില്‍ ഉണ്ട്; കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് കുടുംബം; പ്രതിഷേധം

Latest ഇന്ത്യ കേരളം പ്രാദേശികം

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ലഖിംപൂരില്‍ കേന്ദ്ര മന്ത്രിയുടെ വാഹന വ്യൂഹം ഇടിച്ചു കയറി കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് കുടുംബം.

നിലവില്‍ ലഭിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെട്ടന്നുണ്ടായ ആഘാതം, അമിത രക്ത സ്രാവം എന്നിവയാണ് മരണ കാരണമായി കാണിച്ചിരിക്കുന്നത്

മൃതദേഹത്തില്‍ വെടികൊണ്ട പാടുകളോ വെടിയുണ്ടകളോ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്.

കര്‍ഷകരായ നക്ഷത്ര സിംഗ്, ദല്‍ജീത് സിംഗ്, ലവേപ്രീത് സിംഗ്, ഗുര്‍വീന്ദര്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇതില്‍ ദല്‍ജീത് സിങ്ങിന്റെ കുടുംബാംഗങ്ങളാണ് മൃതദേഹത്തില്‍ വെടി കൊണ്ട പാടുകള്‍ ഉണ്ടെന്ന് ആരോപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *