തലപ്പാടിയിൽ ഇളവില്ല, നിയന്ത്രണങ്ങൾ തുടരും; കെഎസ്ആർടിസിക്ക് പ്രതിദിന കലക്ഷൻ നഷ്ടം 60,000 രൂപ

Latest ഇന്ത്യ കേരളം പ്രാദേശികം

തലപ്പാടി • കോവിഡ് കേസുകൾ വർധിച്ചതിനാൽ കേരള അതിർത്തിയിലെ പരിശോധനയിൽ ഇളവു വരുത്താതെ കർണാടക.

ഇന്നു മുതൽ അതിർത്തിയിൽ രാത്രിയിൽ ഉൾപ്പെടെ പരിശോധന നടത്തും.

കഴിഞ്ഞ ദിവസത്തെ സമാനമായ സാഹചര്യമായിരുന്നു ഇന്നലെയും. ചെക്ക് പോസ്റ്റിൽ വാഹനങ്ങളെല്ലാം തടഞ്ഞു പരിശോധിച്ചു.

ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമില്ലാതിരുന്ന യാത്രക്കാരെ കർണാടക ഭാഗത്തെ സാംപിൾ കലക്ഷൻ സെന്ററിലേക്കയച്ചു സാംപിൾ ശേഖരിച്ച ശേഷം പോകാൻ അനുവദിക്കു .

Leave a Reply

Your email address will not be published. Required fields are marked *